തളിക്കുളം: കടലിൽ വലയിടുന്നതിനിടെ തിരയിൽ പെട്ട് മൽസ്യ തൊഴിലാളി മരിച്ചു. നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരൻ്റെ മകൻ സുനിൽ (52 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെ നമ്പിക്കടവ് ബീച്ചിൽ സീതാറാം റിസോർട്ടിന് സമീപം കടലിൽ കണ്ടാടി വല ഉപയോഗിച്ച് മത്സ്യ ബന്ധനംനടത്തുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. മുങ്ങി താഴ്ന്ന സുനിലിനെ നാട്ടുകാർ കരയിൽ കയറ്റി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.