Friday, September 20, 2024

പൂവ്വത്തൂരിൽ തെരുവുനായ്ക്കളുടെ ആക്രമണം; മൂന്ന് പേർക്ക് കടിയേറ്റു

പാവറട്ടി: പൂവത്തൂരിൽ തെരുവുനായ്ക്കളുടെ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. ചൂളപ്പുര സ്വത്രന്ത്ര കലാപരിഷത്ത് വായനശാലയ്ക്ക് സമീപം വാലിപ്പറമ്പിൽ ഖാലിദ് (58), കുളങ്ങരകത്ത് സിദ്ധീഖിൻ്റെ ഭാര്യ ഉമൈബാൻ (42), കുളങ്ങരകത്ത് സെയ്‌താലിയുടെ ഭാര്യ ആയിഷുമ്മ (80) എന്നിവർക്കാണ് കടിയേറ്റത്. ആയിഷുമ്മ യെയും ഉമൈബാനെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ഓടിയെത്തിയതായിരുന്നു ഖാലിദ് . മൂവരും ആശുപത്രിയിൽ ചികിത്സ തേടി. തെരുവ് നായ് ശല്യം പൂവ്വത്തൂർ, പാവറട്ടി മേഖലകളിൽ രൂക്ഷമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ

നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments