Saturday, November 23, 2024

മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ടിന്റെ അപകടാവസ്ഥ; മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു

കടപ്പുറം: മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ടിന്റെ അപകടാവസ്ഥ കണക്കിലെടുത്ത്  പുലിമുട്ടിലൂടെയുള്ള സഞ്ചാരം വിലക്കി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പുലിമുട്ട് അപകടാവസ്ഥയിലാണെന്നും പുലിമുട്ടിൽ കയറുന്നത് ശിക്ഷാർഹമാണെന്നുമുള്ള  കടപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അറിയിപ്പ് ബോർഡ് കോസ്റ്റൽ പോലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് സ്ഥാപിച്ചത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭാ ജയൻ, കോസ്റ്റൽ എസ് ഐ മേഴ്സി എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments