Friday, September 20, 2024

ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് ചാവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ സഹായഹസ്തം

ചാവക്കാട്: ഉരുൾപൊട്ടൽ നാശം വിതച്ച വയനാടിന് ചാവക്കാട് അങ്ങാടിത്താഴം മഹല്ലിന്റെ സഹായഹസ്തം. പലവ്യഞ്ജന നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകളും വസ്ത്രങ്ങളും  പുതപ്പുകളും മഹലിന്റെ നേതൃത്വത്തിൽ വയനാട് കളക്ഷൻ സെന്ററിൽ എത്തിച്ചു നൽകി. ചാവക്കാട് പ്രിൻസിപ്പൽ എസ്.ഐ പ്രീത ബാബു മഹല്ല് പ്രസിഡൻ്റ് റഹ്മാൻ കാളിയത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു, ഭാരവാഹികളായ നാസർ കൊളാടി, അനീഷ് പാലയൂർ, എൻ.കെ ഹബീബ്, കെ.വി സത്താർ, എം.കെ ശംസുദ്ധീൻ, കെ.എം ശിഹാബ്, നൗഷാദ് നെടുംപറമ്പിൽ, അബു സ്വാലിഹ് ഷെജിർ, ഷമീർ മോസ്കോ എന്നിവർ സംസാരിച്ചു.  മഹല്ല് ഖത്തീബ്  ഹാജി കെ.എം ഉമർ ഫൈസി പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി. ഒരു ട്രക്ക് സാധനങ്ങൾ വയനാട്  കളക്ഷൻ പോയിന്റിൽ എത്തിച്ചു. മന്ത്രി എം.ബി രാജേഷ്, വയനാട് എം.എൽ.എ ടി സിദ്ധിക്ക് എന്നിവരുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി കളക്ടർക്ക്  കിറ്റുകൾ കൈമാറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments