ചാവക്കാട്: വടക്കേക്കാട് സ്വദേശിയെ കാപ്പ നിയമം പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തി. വടക്കേക്കാട് അഞ്ഞൂർ മനപറമ്പ് പണ്ടാരത്തിൽ വീട്ടിൽ നിതീഷി(29)നെയാണ്തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി ടി.എസ് സിനോജിൻ്റെ നേതൃത്വത്തിൽ ചാവക്കാട് സി.ഐ വി.വി വിമൽ തൃശൂർ ജില്ലയിൽ നിന്നും ഒരു വര്‍ഷ കാലയളവിൽ നാടു കടത്തിയത്. നിധീഷ് എന്നും കണ്ണൻ എന്നും വിളിക്കുന്ന ഇയാൾ തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പാവറട്ടി, ഗുരുവായൂര്‍, ടെമ്പിൾ, വടക്കേക്കാട്, പേരാമംഗലം, വിയ്യൂര്‍, തൃശൂര്‍ വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, കുറ്റകരമായ നരഹത്യാശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, മുതലുകൾ നശിപ്പിക്കുക, കുറ്റകരമായി ഭീഷണിപ്പെടുത്തുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളിൽ സ്ഥിരമായി ഏര്‍പ്പെട്ട് പൊതുസമാധാനത്തിനും പൊതുജനാരോഗ്യത്തിനും പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന ആളാണെന്നും ‘അറിയപ്പെടുന്ന റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.