Wednesday, February 25, 2026

വടക്കേക്കാട് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

വടക്കേക്കാട്: അഞ്ഞൂർ റോഡിൽ  ഓഡിറ്റോറിയത്തിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. വടക്കേകാട് ഞമനേങ്ങാട് സ്വദേശി അയിനിപ്പുള്ളി വീട്ടിൽ ശിവദാസനാ(59)ണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments