Monday, April 7, 2025

തിരുവത്ര  മേഖല കോൺഗ്രസ്സ് കമ്മിറ്റി പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു

ചാവക്കാട്: തിരുവത്ര  മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ മുൻ പ്രസിഡന്റ് സി.എ ഗോപ പ്രതാപൻ അനുസ്മരണയോഗം ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എച്ച്.എം നൗഫൽ അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ല സെക്രട്ടറി എം.എസ് ശിവദാസ്, നഗരസഭ കൗൺസിലർ അസ്മത്തലി, ഹാരിസ് പുതിയറ, മർസൂക്ക്, ഷാറൂഖാൻ, അസീസ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments