Friday, November 22, 2024

അർജുന്റെ മകനോട് ‘മനുഷ്യത്വരഹിതമായ’ ചോദ്യങ്ങൾ; യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: ഷിരൂരിൽ മണ്ണിനടിയിൽപ്പെട്ട് കാണാതായ അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷൻ.
പാലക്കാട് സ്വദേശിയാണ് യൂട്യൂബ് ചാനലിനെതിരേ കമ്മിഷനെ സമീപിച്ചത്. മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ കുട്ടിയോട് ചോദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അർജുന്റെ രണ്ട് വയസ്സുള്ള മകനോട് ചോദ്യങ്ങൾ ചോദിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനങ്ങളുയർന്നിരുന്നു.

ജൂലായ് 16-ന് രാവിലെയാണ് ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരിൽ കുന്നിടിഞ്ഞുവീണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കാണാതാകുന്നത്. ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നവഴിയായിരുന്നു അപകടം. പതിമൂന്ന് ദിവസം പിന്നിട്ടിട്ടും അർജുനെയോ അദ്ദേഹം സഞ്ചരിച്ച ലോറിയോ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments