ഗുരുവായൂർ: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രിക്ക് കേരളത്തിൻ്റെ ഭൂപടം അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. തൈക്കാട് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് സെൻ്ററിലെ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയ്സൺ ആൻ്റോ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ. ആർ അരുൺ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഫവാസ് സ്വാഗതം പറഞ്ഞു. പ്രവർത്തകരായ പി.ഡി വിനോയ്, ഷബീർ, വി.ജെ ജോഷി, ബെസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.