Friday, September 20, 2024

ഒളിമ്പിക്സിന്റെ പ്രാധാന്യം വിളംബരം ചെയ്ത് തൈക്കാട് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഗമം

ഗുരുവായൂർ: തൈക്കാട് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സിന്റെ പ്രാധാന്യം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഗമം അരങ്ങേറി. റാലിയും സംഗമവും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ചിത്ര ആർ നായർ ഉദ്ഘാടനം ചെയ്തു. കായികാദ്ധ്യാപകൻ കെ.യു ഷൈഫൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ വി.ബി വിജി,വിധു എൻ.എസ് അബ്ദുൽ അസീസ്, കെ നീതു പ്രസാദ്, സൗമ്യ, രശ്മി, സ്കൂൾ ലീഡർ പൂജാലക്ഷ്മി എന്നിവർ സംസാരിച്ചു. ആരോഗ്യ പരിപാലനത്തിന് കായികക്ഷമതയുടെ അനിവാര്യത പിൻതലമുറ മനസിലാക്കിയതിന്റെ ഉദാഹരണമാണ് ഒളിമ്പിക്സ് എന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകുന്നതിനാണ് സംഗമം നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments