Wednesday, April 2, 2025

മണപ്പുറത്തെ തട്ടിപ്പിൽ വൻ ദുരൂഹത; അഞ്ചുവർഷത്തോളം കാലം കമ്പനി തട്ടിപ്പ് അറിയാതെ പോയതെന്തുകൊണ്ട് ?

കെ.എം അക്ബർ

തൃശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യാ മോഹന്‍ നടത്തിയ 20 കോടിയുടെ തട്ടിപ്പില്‍ ദുരൂഹത. 2019ൽ ആരംഭിച്ച തട്ടിപ്പ് ഇത്രയും കാലം പിടിക്കപെട്ടില്ല എന്നതാണ് പ്രധാന ചോദ്യം. അഞ്ചു വർഷത്തിനുള്ളിൽ നടന്ന ഒരു ഓഡിറ്റിലും ഇത് പിടിക്കപ്പെട്ടില്ല എന്ന കാര്യം അത്ഭുതമുളവാക്കുന്നതാണ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യാ മോഹൻ 18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പോലീസ് കണ്ടെത്തല്‍. വ്യാജവായ്പകള്‍ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു ധന്യയുടെ തട്ടിപ്പ്. ഡിജിറ്റല്‍ പഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. വര്‍ഷങ്ങളെടുത്ത് ഇത്രയും കോടി തട്ടിയെടുത്തിട്ടും സ്ഥാപനം എന്തുകൊണ്ട് അറിഞ്ഞില്ല എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (27-7-2024)

ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലീസ് പരിശോധിച്ച പോലീസ് ധന്യ വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയെന്നാണ് വിവരം. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കാനും നീക്കമുണ്ട്. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭര്‍ത്താവ് ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ഇപ്പോഴും ഒളിവിലാണ്. കമ്പനിയുടെ ഡിജിറ്റല്‍ പഴ്‌സനല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് 80 ലക്ഷം രൂപ ധന്യ തന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതു സ്ഥാപനം കണ്ടെത്തിയതോടെയാണു വന്‍തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിൽ കഴിയുന്ന കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments