ചാവക്കാട്: ‘ഇനി കളിയാകട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി ഒളിമ്പിക്സിനെ വരവേറ്റ് പുത്തൻകടപ്പുറം ജി.എഫ്. യു.പി സ്‌കൂൾ. ഹെഡ്മിസ്ട്രസ് പി.കെ റംല ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തിൽ നടന്ന സ്‌പെഷ്യൽ അസംബ്ലിയിൽ സ്കൂൾ ലീഡർ ഉമ്മുൽ ഹയ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പ്രതിജ്ഞ ചൊല്ലി. എം.കെ അബ്ദുൽ സലീം ഒളിമ്പിക്സിന്റെ മാനവിക സന്ദേശം നൽകി.
വരും ദിവസങ്ങളിൽ വിവിധ വൻകരകളിൽ നിന്നും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ വൻകരാടിസ്ഥാനത്തിൽ മനസ്സിലാക്കാനും ഗ്ലോബിൽ ഇവയുടെ സ്ഥാനം തിരിച്ചറിയാനും ഒളിമ്പിക്സ് ആവേശം പൂർണ്ണമായി ഉൾക്കൊണ്ട് കളിയുടെ ലഹരി ജനങ്ങളിലും യുവാക്കളിലും കുട്ടികളിലും എത്തിക്കുക എന്ന ലക്ഷത്തിൽ റാലിയും ദിവസേന ഒളിമ്പിക്സ് ക്വിസ്, പതിപ്പ്, വിവിധ മത്സരങ്ങളും നടക്കും. അധ്യാപകരായ പി.ആർ റജില, എം.കെ ജാസ്മിൻ, സയന ചാഴൂർ, കെ.എച്ച് ഷീജ, എം.യു അജിത, സി.ജെ ജിൻസി തുടങ്ങി വർ പങ്കെടുത്തു.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (27-7-2024)