പുന്നയൂര്‍ക്കുളം: ചമ്മന്നൂരിൽ വയോധികനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പായി താഴത്തയില്‍ വീട്ടില്‍ രാധാകൃഷ്ണ(64)നാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം ബന്ധങ്ങള്‍ക്ക് വിട്ടു നല്‍കും. സംസ്കാരം ഇന്ന് (ശനി) ഉച്ചക്ക് 2ന് ചമ്മന്നൂർ കുടുംബ ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: അഞ്ജലി, അനു. മരുമക്കൾ: അജയ്കുമാർ, ബിജേഷ്.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (27-7-2024)
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)