Friday, September 20, 2024

നാട്ടിൽ പതിവായി ഉണ്ടായിരുന്നത് 21 വയസ്സുവരെ; ധന്യ കോടികൾ തട്ടിയത് വിശ്വസിക്കാനാകാതെ നാട്ടുകാർ

കൊല്ലം: വലപ്പാട് മണപ്പുറം കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡിൽനിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി നെല്ലിമുക്കിൽ പൊന്നമ്മ വിഹാറിലെ ധന്യമോഹൻആണെന്ന് അറിഞ്ഞപ്പോൾ നാട്ടുകാരിൽ അമ്പരപ്പ്. നെല്ലിമുക്ക് ജങ്ഷനിൽ ബേക്കറിക്ക് എതിർവശമാണ് ധന്യയുടെ വീട്. ശാന്തമായ സ്വഭാവവും മാന്യമായ പെരുമാറ്റവുമായിരുന്നെന്ന് ബേക്കറി ഉടമ ഹാരിസ് ഓർക്കുന്നു.

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (27-7-2024)


നഗരത്തിലെ സെയ്ന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. തുടർന്ന് സോഫ്റ്റ് വെയർ എൻജിനിയറിങ് പഠനശേഷം വീട്ടുകാർക്കൊപ്പം തൃശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു. നാട്ടിൽ ഭേദപ്പെട്ട സാമ്പത്തികനിലയുള്ള ധന്യയുടെ വീട് അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡരികിൽ മൂന്നുമുറി കടയുണ്ട്. ഇത് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഒരുമാസംമുൻപ് വീട്ടിൽവന്ന് ഏതാനും ദിവസം താമസിച്ചിരുന്നു. ആ സമയം തന്റെ കടയിലെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. പണമിടപാടിൽ മാന്യയായ ധന്യ കടം ചോദിക്കുകയോ പറയുകയോ ചെയ്യുന്ന ആളായിരുന്നില്ലെന്നും ഹാരിസ് ഓർക്കുന്നു.

നാട്ടിൽ വലിയ വീടുവയ്ക്കുന്നതായി അയൽക്കാർക്ക് വിവരമൊന്നുമില്ല. നഗരത്തിൽ മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങിയതായും അറിവില്ല. 21 വയസ്സുവരെ മാത്രമേ നാട്ടിൽ പതിവായി ഉണ്ടായിരുന്നുള്ളൂ. 18 വർഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയിരിക്കെയാണ് ഇരുപതുകോടിയോളം രൂപയുടെ തട്ടിപ്പ് കേസിൽ പിടിയിലാകുന്നത്. തൃശ്ശൂരിൽനിന്ന് ഒളിവിൽപ്പോയ ധന്യ ഇന്നലെ വൈകീട്ട് കീഴടങ്ങാൻ തീരുമാനിച്ച് ഒറ്റയ്ക്കാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിയത്. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന കഴിഞ്ഞ് വനിതാ സ്റ്റേഷനിൽ ഏറെനേരം ഇരുത്തിയതിൽ ധന്യ അസ്വസ്ഥയായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിവരമറിഞ്ഞ് സ്റ്റേഷനിൽ തടിച്ചുകൂടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments