Friday, September 20, 2024

ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷ; നാലാം റാങ്ക് നേടിയ ടി.എ സജിത സലാമിനെ ഗ്ലോബൽ കെ.എം.സി.സി തിരുവത്ര ആദരിച്ചു

ചാവക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ ടി.എ സജിത സലാമിനെ ഗ്ലോബൽ കെ.എം.സി.സി തിരുവത്ര ആദരിച്ചു. ഖത്തർ കെ.എം.സി.സി നേതാവ് പി.എ അലി ഉപഹാരം നൽകി. മുസ്‌ലിം ലീഗ് മേഖല പ്രസിഡന്റ് പി.പി ഷാഹു, റൗഫ്, മജീദ് താഴത്ത്, മൊയ്‌തു കറുത്താക്ക, പി.എ ഹാഷിം മാലിക്ക്, സബാഹ് താഴത്ത്, പി.എസ് സുലൈമാൻ, ടി.ആർ ഹംസ, സജിതയുടെ പിതാവ് സലാം എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments