കടപ്പുറം: മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി സി.എസ് മുഹമ്മദുണ്ണി അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിലനിർത്താൻ പോരാടിയ നേതാവിനെയാണ് സി.എസ് മുഹമ്മദുണ്ണിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബി.കെ സുബൈർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.വി ഉമ്മർകുഞ്ഞി, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ആർ.കെ ഇസ്മായിൽ, അബുദാബി കെ.എം.സി.സി ജില്ലാ ജനറൽ സെക്രട്ടറി പി.വി ജലാൽ, കർഷക സംഘം ജില്ലാ പ്രസിഡന്റ് ആർ.എസ് മുഹമ്മദ്മോൻ, എ.എച്ച് ആബിദ്, ടി.ആർ ഖാദർ, പി.എ അഷ്കർ അലി, ബക്കർ മുനക്കകടവ് തുടങ്ങിയവർ സംസാരിച്ചു. അബു ഫസൽ വാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ് സ്വാഗതവും ട്രഷറർ സൈതുമുഹമ്മദ് പോക്കാക്കില്ലത്ത് നന്ദിയും പറഞ്ഞു.