Sunday, February 22, 2026

അയ്യോട്ടിച്ചിറയിൽ ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം; രണ്ടു തിരുവത്ര സ്വദേശികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് അയ്യോട്ടിച്ചിറക്ക് സമീപം ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. കാർ യാത്രികരും തിരുവത്ര സ്വദേശികളുമായ മുഹമ്മദ് അഫ്സൽ, മുഹമ്മദ് അസ്‌ലം, ടോറസ് ലോറിയിൽ ഉണ്ടായിരുന്ന സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. കെ.എൻ.ആർ.സി കമ്പനിയുടെ ടോറസ് ലോറിക്ക് പുറകിൽ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ വെളിയങ്കോട് മെഡ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments