Sunday, April 6, 2025

ഒരുമനയൂരിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഒരുമനയൂർ: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ ഒറ്റതെങ്ങ് മാവേലി റോഡിൽ കാഞ്ഞിരപറമ്പിൽ പ്രദീപിൻ്റെ  വിഷ്ണു(31)വാണ് മരിച്ചത്.  വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. മാതാവ് : ജീജ.സഹോദരങ്ങൾ: പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഇന്ന് (ഞായറാഴ്ച) ഉച്ചതിരിഞ്ഞ് 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടത്തും

സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (13-7-2024)

RELATED ARTICLES
- Advertisment -

Most Popular

Recent Comments