ചാലക്കുടി: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി എത്തിച്ച 17 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരൻ ചാലക്കുടിയിൽ പിടിയിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി അജിബുർ ഷെയ്ഖ് നെയാണ് ചാലക്കുടി പോലീസ് അറസ്റ്റു ചെയ്തത്. വിശാഖപട്ടണത്തു നിന്ന് ട്രെയിൻ മാർഗ്ഗം ചാലക്കുടിയിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (13-7-2024)
ചാലക്കുടി പോലീസും, ജില്ലാ ലഹരി വിരുദ്ധ സേനയും, ചാലക്കുടി ക്രൈം സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് ബാഗുകളിൽ എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചിരുന്ന പതിനേഴ് കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പിടിയിലായ യുവാവ് മുൻപ് അങ്കമാലി ഭാഗത്തെ കറി മസാല നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആവശ്യക്കാരെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് വരുത്തിയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. തൃശൂർ റൂറൽ ജില്ലാപോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെയും ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചാലക്കുടി സബ് ഇൻസ്പെക്ടർ ആൽബിൻതോമസ് വർക്കി, റൂറൽജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ് ഐമാരായ സ്റ്റീഫൻ വി ജി , പ്രദീപ് കുമാർ സി.ആർ, ജയകൃഷ്ണൻ പി., സതീശന്‍ മടപ്പാട്ടിൽ, ഷൈൻ റ്റി.ആർ, റോയ് പൗലോസ്, മൂസ പി എം , എഎസ്ഐ മാരയ സിൽജോ വി യു , ലിജു ഇയ്യാനി, സൂരജ് വി ദേവ്, സീനിയര്‍ സിപിഒമാരായ റെജി എ യു , ബിനു എം ജെ, ഷിജോ തോമസ്, സോണി പി.എക്സ് , മാനുവൽ എം വി, നിഷാന്ത് എബി, ഷിൻ്റോ കെ.ജെ, ചാലക്കുടി പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐ റെജിമോൻ, സീനിയർ സിപിഒ ബെെജു കെ. കെ , സിപിഒമാരായ സുരേഷ് കുമാർ, സനോജ് കെ. എം, ശ്യാം ചന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.