ചാവക്കാട്: ജൂലൈ 28 ന് ചാവക്കാട് നടക്കുന്ന മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) മധ്യമേഖല സമ്മേളനത്തോടനുബന്ധിച്ച് ചാവക്കാട്, പാടൂർ, ചേറ്റുവ, എടക്കഴിയൂർ യൂണിറ്റുകളുടെ സംയുക്ത സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ് നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എം.എസ്.എസ് ആദരവും മെറിറ്റ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. ‘സാമൂഹ്യ മുന്നേറ്റത്തിന് മാനവികത’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ചാവക്കാട് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 75 അംഗങ്ങളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. അഡ്വ: കെ.എസ്.എ ബഷീർ, എം.പി ബഷീർ, എ.വി മുഹമ്മദ് അഷ്റഫ്, ഹാരീസ് കെ മുഹമ്മദ്, ഹക്കീം ഇംബാറക്ക്, ആർ.പി റഷീദ് മാസ്റ്റർ, ജമാൽ താമരത്ത്, റൗഫ് ചേറ്റുവ, പി.കെ സൈതാലിക്കുട്ടി, മുസ്തഫ മുസ്ലീം വീട്ടിൽ, പി.വി മജീദ്, സി.കെ അബ്ദുൽ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.
സർക്കിൾ ലൈവ് ന്യൂസ് – TODAY NEWS HEADLINES (11-7-2024)