Friday, September 20, 2024

ദുബായിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് കെ.വി അബ്ദുൽ ഖാദർ

ചാവക്കാട്: ദുബായിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മോചനത്തിന് നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും കേരള പ്രവാസ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.വി അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു. തങ്ങളുടേതല്ലാത്ത കുറ്റത്തിന് 61 മലയാളികൾ ഉൾപ്പെടെയാണ് ദുബായിൽ ജയിലിൽ കഴിയുന്നത്. ഇവരിൽ ഏതാനും പെൺകുട്ടികളുമുണ്ട്. ദുബായിലുള്ള ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാരായിരുന്നു അറസ്റ്റിലായ തൊഴിലാളികളും ജീവനക്കാരും. കമ്പനി യുഎഇ നിയമം ലംഘിച്ചുവെന്നാണ് അധികാരികളുടെ ഭാഷ്യം. തൊഴിലന്വേഷിച്ച് മറുനാട്ടിൽ പോയ മലയാളികൾ ഉൾപെടെയുളള പ്രവാസികൾ  ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടത്തിയിട്ടില്ല. നിരപരാധികളായ പ്രവാസികളുടെ മോചനത്തിന്  ഇന്ത്യൻ എംബസി ഇടപെടണമെന്നും കെ.വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments