Saturday, November 23, 2024

ഗുരുവായൂർ ചിങ്ങമഹോത്സവം; സ്വാഗത സംഘം രൂപീകരിച്ചു 

ഗുരുവായൂർ: മലയാള മാസപിറവി ദിനമായചിങ്ങം ഒന്നിന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 101 മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, ഐശ്വര്യ വിളക്ക് സമർപ്പണം, ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാര വിതരണം, പഞ്ചവാദ്യവും കലാരൂപങ്ങളുമായി ഭക്തജന ഘോഷയാത്ര, സമന്വയജോതി തെളിയിക്കൽ, കൊടിയേറ്റം എന്നിവ മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻനായർ അദ്ധ്യക്ഷത വഹിച്ചു.  മമ്മിയൂർ ക്ഷേത്രം ചെയർമാനായി സ്ഥാനമേറ്റ  ജി.കെ പ്രകാശന് ചടങ്ങിൽ സ്നേഹാദരം നൽകി. കോഓഡിനേറ്റർ അഡ്വ.രവിചങ്കത്ത് പദ്ധതി വിശദീകരിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് രൂപീകരണ പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടന പ്രതിനിധികളായ  ശശി കേനാടത്ത്, ഐ.പി രാമചന്ദ്രൻ, ബാലൻ വാറണാട്ട്, കെ.കെ വേലായുധൻ, കെ അരവിന്ദാക്ഷമേനോൻ, ശ്രീകുമാർ  പി നായർ, ഡോ.സോമസുന്ദരൻ, മുരളി മുള്ളത്ത്, എം പ്രമോദ് കൃഷ്ണ, വാസുദേവൻ ചിറ്റാട, മുരളി അകമ്പടി, നിർമ്മല നായ്ക്കത്ത്, കാർത്തിക കോമത്ത്, രവീന്ദ്രൻ വട്ടരങ്ങത്ത്, പ്രഹ്ലാദൻ മാമ്പറ്റ്, മുരളിമണ്ണുങ്ങൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ജി.കെ പ്രകാശൻ (ചെയർമാൻ), രവിചങ്കത്ത് (ജനറൽ കൺവീനർ), ശ്രീധരൻ മാമ്പുഴ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments