Monday, February 23, 2026

വടക്കേകാട് കച്ചേരിപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

വടക്കേകാട്: കച്ചേരിപടി താമരകുളങ്ങര ക്ഷേത്രത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ തൃശൂർ പുറനാട്ടുകാര സ്വദേശി പുതുക്കാട്ട്മനക്കൽ വീട്ടിൽ സുമദാസ്(44), കോട്ടപ്പടി ഇരിങ്ങപുറം സ്വദേശി കറുത്തവക വീട്ടിൽ ഷിജു(44), ഞമനേങ്ങാട് നായരങ്ങാടി സ്വദേശി വലിയവീട്ടിൽ അൻസാരി(21), കല്ലൂർ വട്ടംപാടം സ്വദേശി മൂത്തേടത്ത് വീട്ടിൽ സായുജ്(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments