Friday, September 20, 2024

റോഡിൽ വീണു കിടന്നിരുന്ന തെങ്ങിൽ ബൈക്കിടിച്ച് അപകടം; രണ്ട് മൽസ്യ തൊഴിലാളികൾക്ക് പരിക്ക്

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് റോഡിൽ വീണു കിടന്നിരുന്ന തെങ്ങിൽ ബൈക്കിടിച്ച് അപകടം. ബൈക്ക് യാത്രികനായ രണ്ട് മൽസ്യ തൊഴിലാളിക്ക് പരിക്ക്. തിരുവത്ര ചെങ്കോട്ട സ്വദേശികളായ ആലുങ്ങൽ വീട്ടിൽ ഹൈദർ(52) ചിങ്ങനാത്ത് വീട്ടിൽ അബൂബക്കർ(50) എന്നിവർക്കാണ് പരിക്കേറ്റത്. മൽസ്യബന്ധനത്തിനായി മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്ററിലേക്ക് ബൈക്കൽ പോകവെ ഇന്ന് പുലർച്ചെ അഞ്ചു മണിയോയായിരുന്നു അപകടം. പരിക്കേറ്റ ഹൈദറിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബൂബക്കറിനെ ആദ്യം മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments