ചാവക്കാട്: കുട്ടികളിൽ അസാധാരണമായി ഉണ്ടാകുന്ന ഇടുപ്പെല്ല് ഒടിവ് പരിക്കിന് സങ്കീർണ ശസ്ത്രക്രിയിലൂടെ പൂർണ്ണ വിജയം. കളിക്കുന്നതിനിടെ വീണ് ഇടുപ്പെല്ല് ഒടിഞ്ഞ 14 വയസുകാരനാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയിലൂടെ പൂർണ വിജയം കണ്ടെത്തിയത്. പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഉടൻ തന്നെ നടത്തി എക്സ്റേ പരിശോധനയിലൂടെ ഇടുപ്പെല്ലിൻ്റെ കഴുത്ത് ഭാഗം ഒടിവ് സംഭവിച്ചതായി കണ്ടെത്തിയതോടെയാണ് വിദ്യാർത്ഥികൾ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. ഹയാത്ത് ആശുപത്രിയിലെ സീനിയർ അസ്ഥിരോഗ വിഗ്ധൻ ഡോ. രതീഷ് ഇ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. 14 വയസ്സുകാരൻ്റെ ചികിത്സയിൽ പൂർണ തൃപ്തിയാണെന്നും കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുട്ടികളിലുണ്ടാകുന്ന എല്ല് ഒടിവിൽ ഒരു ശതമാനമാണ് ഇടുപ്പെല്ലിൻ്റെ കഴുത്ത് ഒടിവ്
ഉണ്ടാകാറുള്ളത്. അപൂർവ്വമായി സംഭവിക്കുന്ന ഇത്തരം അപകടങ്ങൾക്ക് നൂനത ചികിത്സ എഫ്.എൻ.എസ് ആണെന്നും അടിയന്തരമായി ശസ്ത്രക്രിയ വഴി ചികിത്സ നൽകണമെന്നും അല്ലെങ്കിൽ ഇടുപ്പെല്ലിലെ കുഴയിൽ രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും ഡോ. രതീഷ് ഇ ബാലകൃഷ്ണൻ അഭിപ്രായപെട്ടു.