Friday, September 20, 2024

പരീക്ഷാ വിജയികളെ മന്ദലാംകുന്ന് ഇ.എം.എസ് ഫൗണ്ടേഷൻ അനുമോദിച്ചു

പുന്നയൂർക്കുളം: മന്ദലാംകുന്ന് മേഖലയിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ മുഴുവൻ വിദ്യാർഥികളെയും മന്ദലാംകുന്ന് ഇഎംഎസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ അംഗം ടി.കെ കാദർ അധ്യക്ഷത വഹിച്ചു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ മുഹമ്മദ് നസ് വാനേയും ചടങ്ങിൽ ആദരിച്ചു. ചാവക്കാട് മുൻസിപ്പൽ കൗൺസിലർ രഞ്ജൻ, ജില്ലാ പഞ്ചായത്ത് മുൻ അംഗം ടി.എ ആയിഷ, എൻ.കെ ഗോപി, വി.കെ ഇർഷാദ്, ടി.എസ്. ഷാജി, പി.എം മുസ്താഖ്, സി.എം സനഫു, പി.എം ഖാലിദ്, വി.കെ ഇദായത്ത് തുടങ്ങിയവർ സംസാരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി  പി.എം ശിഹാബ്  സ്വാഗതവും പി.എം നാസർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments