Monday, January 12, 2026

പള്ളിയിൽ നമസ്ക്കാരത്തിനിടെ മദ്രസാ അധ്യാപകൻ മരിച്ചു

ചാവക്കാട്: പള്ളിയിൽ നമസ്ക്കാരത്തിനിടെ മദ്രസാ അധ്യാപകൻ മരിച്ചു. കടപ്പുറം ഉപ്പാപ്പ മഹല്ലിലെ ഇർശാദുൽ അനാം മദ്രസ്സ സദർ മുഅല്ലിം സി.പി അബൂബക്കർ ഫൈസി (60)യാണ് ആറങ്ങാടി ഉപ്പാപ്പ പള്ളിയിൽ സുബഹി നമസ്ക്കാരത്തിനിടെ മരിച്ചത്. പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര മുറിയങ്കണ്ണി സ്വദേശിയാണ്. കഴിഞ്ഞ 25 വർഷമായി കടപ്പറം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ ജനറൽ സെക്രട്ടറിയാണ്. പിതാവ് മുരിയങ്കണ്ടി ചെറുവമ്പാടത്ത് മുഹമ്മദ്.

ഭാര്യ: സാജിത.

മക്കൾ: മുഹമ്മദ് ഫായിസ്, മുഹമ്മദ് റാഷിദ് വാഫി, മുഹമ്മദ് ഹാരിസ് , മുഹമ്മദ് അജ്മൽ , ഫാത്തിമ്മ നാജിയ.

മരുമക്കൾ: ഫാത്തിമ്മ ജിസ്ന , ഫാത്തിമ്മ ഷഹീറ , ഫാത്തിമ്മ സന .

ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 5 മണിക്ക് ചീരത്തടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments