Friday, September 20, 2024

കാഴ്ചക്കാർ ഒരു മില്യൺ കവിഞ്ഞു; സാമൂഹ മാധ്യമത്തിൽ തരംഗമായി ചാവക്കാട്ടുകാരൻ അഖിൽ അബ്ദുൾ ഖാദർ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം

ചാവക്കാട്: സാമൂഹ മാധ്യമത്തിൽ തരംഗമായി ചാവക്കാട്ടുകാരൻ അഖിൽ അബ്ദുൾ ഖാദർ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം നടൻ ഷൈൻ ടോം ചാക്കോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘റോമിയോ ലൈജു’ എന്ന ചിത്രം ഒരു മില്യൺ പേർ ഇതിനകം യൂട്യൂബിൽ കണ്ടു.

ഹാസ്യ രസ പ്രധാനമായ ചിത്രമാണ് റോമിയോ ലൈജു. 19,000 പേരാണ് ഈ കൊച്ചു ചിത്രത്തെ കുറിച്ച് യൂട്യൂബിൽ മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്. ലിജീഷ്, ദിവ്യ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാണം. യതീന്ദ്രനും അഖിലും തിരക്കഥ തയ്യാറാക്കി. അസിം റോഷൻ സംഗീതവും, എൽദൊ ഐസക് ക്യാമറയും അശ്വന്ത് രവീന്ദൻ എഡിറ്റിംങും അസിം അഷറഫ് കോസ്റ്റ്യൂമും നിർവ്വഹിച്ചു. ആദ്യ പ്രസാദ്, ആർദ്ര മോഹൻ, പരിക്കുട്ടി, ജോർദി, യതീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. 

ചിത്രം യൂട്യൂബിൽ കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments