Wednesday, April 2, 2025

ട്വൻ്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം; ഓസീസിനെ 21 റണ്‍സിന് തകര്‍ത്തു; കമ്മിന്‍സിന്റെ ഹാട്രിക് പാഴായി

കിങ്‌സ്ടൗണ്‍: ട്വൻ്റി 20 ലോകകപ്പില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. 21 റണ്‍സിനാണ് അഫ്ഗാന്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസീസിനെ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 127 റണ്‍സിന് എല്ലാവരും പുറത്തായി.

അര്‍ധസെഞ്ച്വറി നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഓസീസിന് വേണ്ടി പൊരുതിയത്. മാക്‌സ്‌വെല്‍ 59 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, 11 റണ്‍സെടുത്ത സ്‌റ്റോയ്‌നിസ് എന്നവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് ബാറ്റര്‍മാര്‍. നാലു വിക്കറ്റെടുത്ത ഗുല്‍ബാദിന്‍ നയീബും മൂന്നു വിക്കറ്റെടുത്ത നവീന്‍ ഉള്‍ ഹഖുമാണ് ഓസീസിനെ തകര്‍ത്തത്.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും മികച്ച പ്രകടനമാണ് അഫ്ഗാന് കരുത്തായത്. ഗുര്‍ബാസ് 60 ഉം, സദ്രാന്‍ 51 റണ്‍സും നേടി. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് ഹാട്രിക് നേടി. ലോകകപ്പില്‍ കമ്മിന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക് ആണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments