ഗുരുവായൂർ: ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാൽനടയാത്രക്കാരന്റെ കാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്തിക്കാട് മാടമ്പത്ത് വീട്ടിൽ 65 വയസുള്ള രാജഗോപാലനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.