Sunday, November 24, 2024

ഗുരുവായൂരിൽ ബാർ ഹോട്ടലുകളിൽ മിന്നൽ പരിശോധന; സോപാനം, ഗുരുവായൂർ ഗേറ്റ് വേ ഹോട്ടലുകളിൽ നിന്ന് മോശം സാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു

ഗുരുവായൂർ: നഗരത്തിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് മിന്നൽ പരിശോധന. രണ്ടിടങ്ങളിൽ നിന്ന് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സോപാനം, ഗുരുവായൂർ ഗേറ്റ് വേ എന്നീ ബാർ ഹോട്ടലുകളിൽ നിന്നാണ് മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി കാർത്തികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ നിസാർ, കെ.എസ് നിയാസ്, സുജിത് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പൊതുജനങ്ങൾക്ക് വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നതിന് ഭക്ഷണ വിതരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണമെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments