Friday, September 20, 2024

സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി എസ്.ദർവേഷ് സാഹിബ് തുടർന്നേക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി എസ്.ദർവേഷ് സാഹിബ് ഒരു വർഷം കൂടി തുടർന്നേക്കും. ഇതു സംബന്ധിച്ച ഫയൽ നൽകാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് ആസ്ഥാനത്തുനിന്നു ഫയൽ ആഭ്യന്തര സെക്രട്ടറിക്കു നൽകി. ഇതു ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്കു കൈമാറും. വൈകാതെ തീരുമാനമുണ്ടാകും. ഇതോടെ, അടുത്ത വർഷം വിരമിക്കുന്ന സംസ്ഥാനത്തെ മുതിർന്ന ഡിജിപിമാരായ കെ.പത്മകുമാർ, ടി.കെ.വിനോദ് കുമാർ എന്നിവർ പൊലീസ് മേധാവിയാകാതെ പടിയിറങ്ങേണ്ടി വരും.

പകരം മന്ത്രി എപ്പോൾ? മന്ത്രിസഭയിൽ വേറെയും മാറ്റം വേണോ? തീരുമാനം ഇന്ന്
KERALA

യുപിഎസ്‌സി കൈമാറിയ 3 ഡിജിപിമാരുടെ ചുരുക്കപ്പട്ടികയിൽ ആദ്യ പേരുകാരനായ കെ. പത്മകുമാറിനെ (1989 ബാച്ച് ഐപിഎസ്) മറികടന്നാണ് പിണറായി സർക്കാർ കഴിഞ്ഞ വർഷം ജൂണിൽ പട്ടികയിൽ രണ്ടാമനായ ദർവേഷ് സാഹിബിനെ (1990 ബാച്ച്) പൊലീസ് മേധാവിയാക്കിയത്. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഹരിനാഥ് മിശ്രയായിരുന്നു മൂന്നാമത്. എന്നാൽ സുപ്രീം കോടതി നിഷ്കർഷിച്ച 2 വർഷമെന്ന കാലാവധി ഉത്തരവിൽ ഇല്ലായിരുന്നു. അതിനാലാണ് ഒരു വർഷത്തെ കാലാവധി കൂടി നൽകി പുതിയ ഉത്തരവിറക്കുന്നത്. അതോടെ, ഈ ജൂലൈയിൽ വിരമിക്കേണ്ടിയിരുന്ന ദർവേഷ് സാഹിബിനു 2025 ജൂൺ 30 വരെ തുടരാനാകും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments