Friday, September 20, 2024

പാപ്പാളിയിൽ ബൈക്ക് തെന്നിമറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്കേറ്റു 

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ പാപ്പാളിയിൽ ബൈക്ക് തെന്നിമറിഞ്ഞ് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. പൊന്നാനി വണ്ടിപ്പേട്ട സ്വദേശി പുതുവീട്ടിൽ കോയക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9.15 ഓടെയായിരുന്നു അപകടം. തലക്ക് സാരമായി പരിക്കേറ്റയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments