Sunday, November 24, 2024

അർമേനിയയിൽ അനധികൃതമായി കസ്റ്റഡിയിലായിരുന്ന യുവാവിനെ വിട്ടയച്ചതായി വിവരം; പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിഷ്ണുവുമായി ഫോണിൽ സംസാരിച്ചു

ഗുരുവായൂർ: അർമേനിയയിൽ അനധികൃതമായി കസ്റ്റഡിയിലായിരുന്ന യുവാവിനെ വിട്ടയച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഇരിഞ്ഞാലക്കുട ചെമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകൻ വിഷ്ണുവിനെയാണ് അർമേനിയായിൽ ഹോസ്റ്റൽ ഉടമ ബന്ദിയാക്കിയതായി മാതാവ് പരാതിപ്പെട്ടിരുന്നത്. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് മുഖേനെ നോർക്കയ്ക്കും മുഖ്യമന്ത്രിയയ്ക്കും ഇവർ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിൽ ഇത് വാർത്തയായതോടെ എംബസിയിൽ നിന്നും നോർക്കയിൽ നിന്നും അന്വേഷണം നടത്തി. ഇതോടെയാണ് വിഷ്ണുവിനെ പോകാൻ അനുവദിച്ചത്. വിഷ്ണു ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം യെരാന നഗരത്തിലെ താമസ സ്ഥലത്ത് സുരക്ഷിതനാണ് വിഷ്ണു. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ വിഷ്ണുവുമായി ഫോണിൽ സംസാരിച്ചു. തനിക്കിപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് വിഷ്ണു അറിയിച്ചതായി അബ്ദുൾ ഖാദർ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments