തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എറണാകുളത്ത് കെ.ജെ ഷൈനേയും മലപ്പുറത്ത് വസീഫിനേയും കോട്ടയത്ത് ചാഴിക്കാടനേയും എല്‍.ഡി.എഫ് മത്സരിപ്പിച്ചു. ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്ഥിയാക്കുമ്പോള് മാത്രമാണ് എല്‍.ഡി.എഫിന് മതേതരത്വമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലപാടുകള്‍ പരിഷ്കരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ചിന്തിക്കണം. കേരളത്തില്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടത്തണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.