Friday, February 27, 2026

മണത്തല അയിനപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: മണത്തല അയിനപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നാറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിക്കിൻ്റെ മകൻ നാസിം (14) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഷഹീൻഷാ (19), ഫഹദ് (14) എന്നിവർക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. നാസിമിനെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഷഹീൻ ഷാ, ഫഹദ് എന്നിവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകരാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments