Friday, September 20, 2024

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു   പ്രകാശനം. ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ , ഗുരുവായൂർക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസ് ഡയറക്ടർ ഡോ.പി നാരായണൻ നമ്പൂതിരി, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, പബ്ലിക്കേഷൻ അസിസ്റ്റൻ്റ് മാനേജർ കെ.ജി.സുരേഷ് കുമാർ, , പി.ആർ.ഒ വിമൽ ജി നാഥ്,ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഗുരുവായൂർ ദേവസ്വം വിശേഷങ്ങൾ, വിഷുഫലം, വ്രതങ്ങളും വിശേഷ ദിവസങ്ങളും ഗുരുവായൂർ ക്ഷേത്രമഹാത്മ്യം, പൂജാ ക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്. ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ.കെ.ബാലകൃഷ്ണ വാരിയർ ( ഹരിപ്പാട്), പി.ജഗദീശ് പൊതുവാൾ, പയ്യന്നൂർ, പി.വിജയകുമാർ ഗുപ്തൻ, ചെത്തല്ലൂർ, കെ.എസ്.രാവുണ്ണി പണിക്കർ ,കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments