Thursday, September 19, 2024

കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് ഇറച്ചി കോഴികൾ വിതരണം ചെയ്യുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് അപകടം; ഒരാൾക്ക് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് ഇറച്ചി കോഴികൾ വിതരണം ചെയ്യുന്ന ലോറിക്ക് പുറകിൽ സ്കൂട്ടർ ഇടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. നോളീ റോഡ് സ്വദേശി സെയ്തുമുഹമ്മദിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.  തൊട്ടടുത്ത കടയിലേക്ക് കോഴികളെ ഇറക്കാനായി നടുറോഡിലാണ് ലോറി നിർത്തിയിട്ടിരുന്നത്. പരിക്കേറ്റയാളെ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments