Saturday, November 23, 2024

എം.എൽ.എയുടെ ഇടപെടൽ ഫലം കണ്ടു; കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവിൽ അടിയന്തിരമായി കടൽഭിത്തി നിർമിക്കുന്നതിന് 24 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. കടൽ ക്ഷോഭം മൂലം അഞ്ചങ്ങടി വളവിലെ കെട്ടിടം അപകടവസ്ഥയിലാണെന്നും അടിയന്തിരമായി ഇടപെടണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് എൻ.കെ അക്ബർ എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ച ഉത്തരവായത്. നിർമ്മാണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments