Friday, September 20, 2024

ഒരുമനയൂർ യുവജന കലാവേദി വിദ്യാഭ്യാസ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു

ഒരുമനയൂർ: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഒരുമനയൂർ യുവജന കലാവേദി വിദ്യാഭ്യാസ പുരസ്‌ക്കാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 50 ലേറെ വിദ്യാർത്ഥികൾക്കാണ്  ഒരുമനയൂർ യുവജന കലാവേദി വിദ്യാഭ്യാസ പുരസ്ക്കാരം നൽകിയത്. യുവജന കലാവേദി പ്രസിഡന്റ് സഫ്‌വാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്ക്കാരം  സീനിയർ മെമ്പർമാരായ താഹ, ഹംസക്കുട്ടി ശിഫ, ദുൽഹാൻ സുബൈർ, പന ഫൈസൽ, അമീർ, റഫീഖ്, ആഷിഫ്, അൻവർ തുടങ്ങിയവർ ചേർന്ന് നൽകി. യുവജന കലാവേദി ജനറൽ സെക്രട്ടറി അക്ഷയ്, ട്രഷറർ ഇസ്ഹാഖ്, ജനറൽ കൺവീനർ മുഹസിൽ മുബാറക് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments