ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് ഹരിത മിത്ര ഗാർബേജ് ആപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ സേന പ്രവർത്തകർക്ക് കൺസോഷ്യം അക്കൗണ്ടിൽ നിന്നും മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡണ്ട് കെ.വി കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എച്ച് കയ്യുമ്മു ടീച്ചർ, കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന ടീച്ചർ, മെമ്പർമാരായ ഹസീന അൻവർ, നഷ്റ മുഹമ്മദ്, ആരിഫ ജൂഫൈർ, വി.സി ഷാഹിബാൻ, കെ.ജെ ചാക്കോ, അസിസ്റ്റന്റ് സെക്രട്ടറി സാബിറ, സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ കാദർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ഐ.ആർ.ടി.സി കോഡിനേറ്റർ സുനിത, ഹരിത കർമ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.