Monday, August 25, 2025

മന്ദലാംകുന്ന് ബീച്ചില്‍ നവീകരിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചില്‍ നവീകരിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം നിർവ്വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, ചാവക്കാട് ബ്ലോക്ക് മെംബര്‍ കെ കമറുദ്ദീന്‍, പുന്നയൂർ പഞ്ചായത്തംഗങ്ങളായ കെ.എ വിശ്വനാഥന്‍, ഷമീം, എ.കെ.വിജയന്‍, അസീസ് മന്ദലാംകുന്ന്, എം.വി.ഹൈദരാലി, എം.കെ.അറഫാത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.സമീര്‍, പി.കെ.ഹസന്‍, പി.എ നസീര്‍, മോഹനന്‍ ഈച്ചിത്തറ, സെക്രട്ടറി എന്‍.വി.ഷീജ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments