Thursday, April 3, 2025

നേരിട്ട് വിളിച്ച് മോദി; 12.30 നുള്ള വിമാനത്തിൽ സുരേഷ് ഗോപി ഡല്‍ഹിക്ക് പോകും

ഡൽഹി: ഉടന്‍ ഡല്‍ഹിയിലെത്താന്‍ സുരേഷ് ഗോപിക്ക് നിര്‍ദേശം. സുരേഷ് ഗോപിയെ നരേന്ദ്ര മോദി നേരിട്ട് വിളിച്ചു. കേന്ദ്രമന്ത്രിയാകുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയ്ക്കു വിളിയെത്തുന്നത്. 12.30നുള്ള വിമാനത്തില്‍ സുരേഷ് ഗോപിയും ഭാര്യയും ഡല്‍ഹിക്ക് പോകും. നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍  മുടങ്ങുമെന്നും അറിയിച്ചു. സുരേഷ് ഗോപി ഇതുവരെ ഡല്‍ഹിക്ക് പുറപ്പെട്ടില്ല. മന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വവും സമ്മര്‍ദം ചെലുത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments