Wednesday, September 18, 2024

അകലാട് മൂന്നൈനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അകലാട് മൂന്നൈനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. അകലാട് കാദരിയ സ്വദേശികളായ കുന്നഞ്ചേരി ശുഹൈബ് (20), സഹോദരൻ ഫാസിൽ (22), അകലാട് സ്വദേശി വട്ടപ്പറമ്പിൽ ഫാസിൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ശുഹൈബ്, ഫാസിൽ എന്നിവരെ അകലാട് മുന്നൈനി വി – കെയർ, നബവി എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് രാജ ആശുപത്രിയിലും ഫാസിലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കാദിരിയ സ്വദേശി ഫാസിലിനെ വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments