Friday, September 20, 2024

സുരേഷ് ഗോപിയുടെ വിജയം; നടി നിമിഷ സജയനെതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബറാക്രമണം

തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് എതിരെ സംഘപരിവാർ പ്രവർത്തകരുടെ സൈബറാക്രമണം. താരത്തിന്‍റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ പേജിലൂടെയാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ആ റാലിയില്‍ നിമിഷ സജയൻ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറയുന്നത്. എത്ര താഴിട്ടു പൂട്ടിയാലും കമ്മികളുടെ കയ്യടികൾക്കു വേണ്ടി സുരേഷ്ട്ടനെ എത്ര അപമാനിക്കാൻ ശ്രമിച്ചാലും സത്യം മനസിലാക്കിയ ജനങ്ങൾ അദ്ദേഹത്തിന് തൃശൂർ നൽകിയെടി കമ്മിണി , പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു, .വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ ഇങ്ങനെ പോകുന്നു കമന്‍റുകള്‍. ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ  പ്രചരിക്കുന്നുണ്ട്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments