Monday, February 23, 2026

തളിക്കുളത്ത് 19.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ 

തളിക്കുളം: പുതിയങ്ങാടിയിൽ അനധികൃതമായി വിൽപ്പനക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. പുതിയങ്ങാടി ഒന്നാം കല്ലിൽ ഊണുങ്ങൽ വീട്ടിൽ രാഹുൽ രവി (24) യെയാണ് വാടാനപ്പള്ളി എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. തളിക്കുളം, നാട്ടിക ഭാഗങ്ങളിൽ അനധികൃത മദ്യം കച്ചവടം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി സുനിൽകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളിൽ നിന്നും അര ലിറ്റർ ഉൾക്കൊള്ളുന്ന 39 കുപ്പി മദ്യം പിടികൂടി. പുതുച്ചേരിയിൽ നിന്നാണ് മദ്യം കൊണ്ടുവന്നതെന്ന് ഇയാൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഹരിദാസ്, ചന്ദ്രൻ വിജയൻ, അഫ്സൽ, രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments