Friday, September 20, 2024

ഗുരുവായൂർ ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ചാവക്കാട് മേഖലയുടെ ഒമ്പതാം കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു

ചാവക്കാട്: ഗുരുവായൂർ ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ചാവക്കാട് മേഖലയുടെ ഒമ്പതാം കുടുംബ സംഗമവും സ്കോളർഷിപ്പ് വിതരണവും നടന്നു. ബേബി സിതാരയുടെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അദ്ധൃക്ഷത വഹിച്ചു. സൈക്കിയാട്രിക്ക് സോഷ്യൽവർക്കറും കൗൺസിലറുമായ സി.കെ മൊയ്തുണ്ണികുട്ടി മുഖ്യ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി പി.കെ ഇസ്മായിൽ, മുഹമ്മദ്‌ അലി ഷിഫാസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ സഹായ വിതരണം ഫുവാദ് ബാസൂരി, ജലീൽ അൽ അൻസാരി എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കോളർഷിപ്പ് വിതരണത്തിന് വനിതാ വിങ് നേതൃത്വം നൽകി. സുബൈദ ടീച്ചർ, ജംഷീറ ടീച്ചർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. ആക്ടിങ് കൺവീനർ അബു വലിയകത്ത് സ്വാഗതവും ട്രഷറർ ഹബീബ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments