കുന്നംകുളം: ഇസ്‌ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ച ബി.ജെ.പി നേതാവ് കുന്നംകുളത്ത് അറസ്റ്റില്‍. ബി.ജെ.പി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജുവിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ബൈജു വേലായുധന്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഇസ്‌ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മതസ്പര്‍ധ ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കാട് സ്വദേശി താഴത്തേതില്‍ വീട്ടില്‍ റാഫിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഇസ്‌ലാം മതത്തെ അപമാനിക്കുന്ന സന്ദേശം ഫേസ്ബുക്കില്‍ പങ്കുവച്ചു; കുന്നംകുളത്ത് ബി.ജെ.പി നേതാവ് അറസ്റ്റില്‍
RELATED ARTICLES

