Friday, November 22, 2024

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. എറിഞ്ഞത് നടൻ ബോംബാണെന്ന് നിഗമനം. കരുവാൻകുളം ഗുരുജി റോഡിൽ നായരുപറമ്പിൽ ബിജുവിന്റെ വീടിനു നേരെയായിരുന്നു സ്ഫോടക വസ്തുഎറിഞ്ഞത്. ആർക്കും പരിക്കില്ല. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഈ സമയം ബിജുവിന്റെ ഭാര്യ സംഗീതയും നാല് പെൺമക്കളും, അമ്മ തങ്കയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബിജു വിദേശത്താണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് കുടുംബം പറഞ്ഞു. വീടിൻ്റെ ചുമരിലേക്കാണ് എറിഞ്ഞത്. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടക വസ്തു ഉണ്ടാക്കാനായി ഉപയോഗിച്ച ചരടുകളും മറ്റും സംഭവ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments