ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ചാവക്കാട് നഗരസഭയിലെ 21-ാം വാര്‍ഡിലും കടപ്പുറം ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡിലും താമസിക്കുന്ന 8 കുടുംബങ്ങള്‍ നാഷണല്‍ ഹൈവേ- 66 നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായ സംഭവത്തിൽ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിക്ക് കത്ത് നൽകി എൻ.കെ അക്ബർ എം.എൽ.എ. പ്രായമുള്ളവരും രോഗികളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന മേഖലയിലെ കുടുംബാംഗങ്ങൾക്ക് ഇതുമൂലം ജോലിക്ക് പോകാനോ വിദ്യാലയത്തില്‍ പോകാനോ ആശുപത്രിയില്‍ പോകാനോ സാധിക്കാത്ത അവസ്ഥയിലാണെന്നും മഴ പെയ്തതോടെ മുറ്റവും വഴിയും പൂര്‍ണ്ണമായും ചെളി നിറഞ്ഞതിനാല്‍ ഇവര്‍ ദുരിതത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് എം.എൽ.എ കത്ത് നൽകിയത്. സ്ക്കൂള്‍ തുറക്കുന്നതോടെ കുട്ടികളുടെ പഠനം തടസ്സപ്പെടുമെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്ത് നൽകിയതോടെ പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതായി എം.എൽ.എ പറഞ്ഞു.